ഹരണക്രിയ
അറിയാത്തവരില്ല.
എന്നാല്‍
1,2,3,.....
തുടങ്ങിയ
എണ്ണല്‍സംഖ്യകളുടെ ഗുണിതങ്ങളെ
എളുപ്പം തിരിച്ചറിയുക,
അല്ലെങ്കില്‍
ഒരു വലിയ സംഖ്യയെ 1,2,3,....
തുടങ്ങിയ
ചെറിയ സംഖ്യ കൊണ്ട് ഹരിക്കുമ്പോള്‍
നിശ്ശേഷഹരണമാണോ നടക്കുന്നത്
എന്ന് പ്രവചിക്കാനുള്ള
സൂത്രമാണ് ഈ പോസ്റ്റില്‍ .
ഒന്ന്
(1)
എല്ലാ
എണ്ണല്‍സംഖ്യകളും 1ന്റെ
ഗുണിതമാണ്.
രണ്ട്
(2)
ഇരട്ടസംഖ്യയാണെങ്കില്‍
അഥവാ ഒറ്റയുടെ സ്ഥാനത്ത്
2,4,6,8,0
എന്നിവയായാല്‍
2ന്റെ
ഗുണിതമാകും.
മൂന്ന്
(3)
സംഖ്യയുടെ
ഓരോ സ്ഥാനത്തുമുള്ള അക്കങ്ങളുടെ
തുക മൂന്നിന്റെ ഗുണിതമാണെങ്കില്‍
ആ സംഖ്യയും മൂന്നിന്റെ
ഗുണിതമാകും.
ഉദാ
- 321
എന്ന
സംഖ്യ 3ന്റെ
ഗുണിതാമാണോ എന്നു പരിശോധിക്കാന്‍
ആദ്യം അക്കങ്ങള്‍ കൂട്ടുക.
3+2+1
= 6
ആറ്
മൂന്നിന്റെ ഗുണിതമായതിനാല്‍
321 ഉം
മൂന്നിന്റെ ഗുണിതമാണ്.
നാല്
(4)
ഒരു
സംഖ്യയിലെ ഉറ്റയുടെയും
പത്തിന്റെയും സ്ഥാനത്തെ
അക്കം പൂജ്യം വരികയോ ആ അക്കങ്ങള്‍
ചേര്‍ത്തുവായിക്കുന്ന സംഖ്യ
4ന്റെ
ഗുണിതമാകുകയോ ചെയ്താല്‍ ആ
സംഖ്യയെ 4
കൊണ്ട്
നിശ്ശേഷം ഹരിക്കാം
ഉദാ:
5500
– ഒറ്റയുടെയും
പത്തിന്റെയും സ്ഥാനത്തെ
അക്കങ്ങള്‍ 0
2580
– 80 നാലിന്റെ
ഗുണിതമാണ്
അഞ്ച്
(5)
ഒരു
സംഖ്യയുടെ ഒറ്റയുടെ സ്ഥാനത്തെ
അക്കം 0,5
എന്നിവയിലേതെങ്കിലുമായാല്‍
ആ സംഖ്യയെ 5
കൊണ്ട്
നിശ്ശേഷം ഹരിക്കാം
ആറ്
(6)
ഒരു
സംഖ്യ 3ന്റെ
ഗുണിതവും ഇരട്ടസംഖ്യയും
ആണെങ്കില്‍ 6
കൊണ്ട്
നിശ്ശേഷം ഹരിക്കാം
ഏഴ്
(7)
ഒരു
സംഖ്യയുടെ ഒറ്റയുടെ സ്ഥാനത്തെ
അക്കത്തിന്റെ ഇരട്ടി അവശേഷിക്കുന്ന
സംഖ്യയില്‍ നിന്നും കുറച്ചാല്‍
കിട്ടുന്നത് ഏഴിന്റെ ഗുണിതമായാല്‍
ആ സംഖ്യയെ ഏഴു കൊണ്ട് നിശ്ശേഷം
ഹരിക്കാം
ഉദാ
:
231
(അവസാന
അക്കമായ 1ന്റെ
ഇരട്ടി 2.
ബാക്കിയുള്ള
സംഖ്യയായ 23ല്‍
നിന്നും 2
കുറച്ചാല്‍
21. 21
ഏഴിന്റെ
ഗുണിതമായതിനാല്‍ 231
നെ
ഏഴു കൊണ്ട് നിശ്ശേഷം ഹരിക്കാം)
എട്ട്
(8)
ഒരു
സംഖ്യയുടെ അവസാനത്തെ 3
അക്കങ്ങള്‍
പൂജ്യങ്ങള്‍ വരികയോ,
ആ
സംഖ്യകള്‍ ചേര്‍ത്തുവായിക്കുന്ന
സംഖ്യ 8ന്റെ
ഗുണിതമാകുകയോ ചെയ്താല്‍ ആ
സംഖ്യയെ 8
കൊണ്ട്
നിശ്ശേഷം ഹരിക്കാം
ഒന്‍പത്
(9)
ഒരു
സംഖ്യയിലെ അക്കങ്ങളുടെ തുക
9 ന്റെ
ഗുണിതമായാല്‍ ആ സംഖ്യയെ 9
കൊണ്ട്
നിശ്ശേഷം ഹരിക്കാം
പത്ത്
(10)
അവസാനത്തെ
അക്കം 0
ആയ
ഏതു സംഖ്യയെയും പത്തു കൊണ്ട്
നിശ്ശേഷം ഹരിക്കാം


